Kerala
കണ്ണൂർ: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദിച്ചതിൽ പുനരന്വേഷണം നടത്താൻ യുഡിഎഫിന്റെ ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ച പശ്ചാത്തലത്തിൽ പഴയങ്ങാടിയിലെ മർദനത്തിന്റെ അന്വേഷണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയെ കാണാൻ യൂത്ത് കോൺഗ്രസ്കെഎസ്യു പ്രവർത്തകർ.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയെ കാണുന്നത്.
2023 നവംബർ 20 നായിരുന്നു സംഭവം. പഴയങ്ങാടിയിൽവച്ച് നവകേരള സദസിന്റെ ഭാഗമായി സഞ്ചരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സിപിഎംഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ ഹെൽമെറ്റും കമ്പിവടികളും ചെടിച്ചട്ടികളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ഇവരുടെ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ജു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും മംഗളൂരുവിൽ ചികിത്സ തേടുന്നുണ്ട്.
നവംബർ 21 ന് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐയുടെ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് വിശേഷിപ്പിച്ചത് "രക്ഷാപ്രവർത്തന’മെന്നാണ്.
ചലിക്കുന്ന വണ്ടിക്കു മുന്നിലേക്ക് പ്രതിഷേധക്കാർ ചാടിവീണപ്പോൾ അവരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്ന് ന്യായീകരിച്ച മുഖ്യമന്ത്രി വണ്ടിയിടിച്ച് അപകടം ഉണ്ടാകാതിരിക്കാൻ പ്രതിഷേധക്കാരെ തള്ളിമാറ്റുകയായിരുന്നുവെന്നും ഇത് ഒരു "രക്ഷാപ്രവർത്തനം’ആണെന്നുമാണ് വിശേഷിപ്പിച്ചത്.
ഇത്തരം മാതൃകാപരമായ രക്ഷാപ്രവർത്തനങ്ങൾ ഇനിയും മുന്നോട്ട് കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ആറ് യൂത്ത് കോൺഗ്രസ്കെഎസ്യു പ്രവർത്തകർക്കെതിരേ പോലീസ് കേസെടുക്കുകയും കേസ് കോടതിയിൽ എത്തിയപ്പോൾ പിഴയടച്ച് ഒത്തുതീർപ്പിലെത്തുകയും ചെയ്തിരുന്നു.
എന്നാൽ, "രക്ഷാപ്രവർത്തനം’നടത്തിയ സിപിഎംഡിവൈഎഫ്ഐ പ്രവർത്തകരിൽ അഞ്ചുപേരെ മാത്രമാണ് പോലീസ് പിടികൂടിയത്. ഇവർ കുറച്ചു ദിവസം ജയിലിൽ കിടന്നെങ്കിലും ഇപ്പോൾ പുറത്താണ്. മറ്റ് പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്നും സുധീഷ് പറയുന്നു.
പഴയങ്ങാടി പോലീസ് സംഭവത്തിൽ 14 സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Kerala
തൃശൂര്‍: തൃശൂർപൂരത്തിന്റെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം പതിമൂന്നായി. അതേസമയം സ്ഫോടനമുണ്ടായ മുണ്ടത്തിക്കോട് രാത്രി വൈകി വീണ്ടും പൊട്ടിത്തെറിയുണ്ടായി.
ഇതോടെ സമീപത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അപകടം നടന്ന പ്രദേശത്ത് ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവർ ഉണ്ടെങ്കിൽ108 നമ്പരിൽ ബന്ധപ്പെടണമെന്നും സ്ഥലത്ത് ആംബുലൻസുകൾ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് ചൊവ്വാഴ്ച വൈകുന്നേരം 3.30ന് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ കുളത്തിൽ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനും സ്ഫോടക വസ്തുക്കൾ പരിശോധിക്കാനുമായി കെടാവർ നായ്ക്കളെ എത്തിക്കാനും നടപടികൾ ആരംഭിച്ചു. സ്ഫോടനം നടന്ന പാടത്തിന് സമീപത്തെ വീടുകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. പല വീടുകളുടെയും ജനലുകൾ തകർന്നു.
തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി സാമഗ്രികൾ ഇപ്പോഴും പലഭാഗത്തായി ചിന്നിചിതറി കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹ ഭാഗങ്ങളും ഇപ്പോഴും പ്രദേശത്തുണ്ട്. അപകടം പൂർണമായും ഒഴിവായിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.
International
കൊച്ചി: ശ്രീലങ്കന്‍ തീരത്ത് അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകര്‍ന്ന ഇറേനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ഡേനയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവികസേനയും രംഗത്ത്. അപകടവിവരം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്ന് നാവികസേന പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ നാലിനു പുലര്‍ച്ചെയാണ് ഐആര്‍ഐഎസ് ഡേനയില്നിന്നുള്ള അപായ സന്ദേശം കൊളംബോയിലെ മാരിടൈം റസ്ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്ററില്‍ ലഭിച്ചത്. ശ്രീലങ്കയുടെ സെര്‍ച്ച് ആന്‍ഡ് റസ്ക്യൂ മേഖലയില്‍, ഗാലെ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു മാറിയാണ് കപ്പല്‍ ഉണ്ടായിരുന്നത്.
തകര്‍ന്ന കപ്പലിലെ ജീവനക്കാരെ കണ്ടെത്തുകയെന്ന മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ നാവികസേന ഈ ദൗത്യത്തില്‍ പങ്കുചേരുന്നതെന്നും രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അധികൃതരുമായുള്ള ഏകോപനം തുടരുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ശ്രീലങ്കയുടെ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചിലിനായി നാലിനു രാവിലെ പത്തിന് ഇന്ത്യന്‍ നാവികസേന ദീര്‍ഘദൂര സമുദ്രനിരീക്ഷണ വിമാനം വിന്യസിച്ചു. ജീവന്‍രക്ഷാ ബോട്ടുകളുമായി മറ്റൊരു വിമാനത്തെയും അടിയന്തര സാഹചര്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ അപകടമുണ്ടായ സ്ഥലത്തിനു സമീപമുണ്ടായിരുന്ന ഐഎന്‍എസ് തരംഗിണിയെ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.
നാലിന് വൈകുന്നേരം നാലോടെ കപ്പല്‍ തെരച്ചില്‍ മേഖലയിലെത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് കൊച്ചിയില്‍നിന്ന് ഐഎന്‍എസ് ഇക്ഷക് പുറപ്പെടുകയും നിലവില്‍ ആ പ്രദേശത്തു തെരച്ചില്‍ തുടരുകയും ചെയ്യുന്നുവെന്നും നാവികസേന വ്യക്തമാക്കി.
National
ഷില്ലോംഗ്: 30 പേരുടെ മരണത്തിനിടയാക്കിയ മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
ഇനിയുള്ള തെരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഈമാസം അഞ്ചിനാണ് ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കൽക്കരി ഖനിയിൽ സ്ഫോടനമുണ്ടായത്.
അപകടത്തിൽ മരിച്ച 30 പേരിൽ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ ആറു പേർ ഷില്ലോംഗിലും ആസാമിലെ സിൽച്ചാറിലും ചികിത്സയിലാണ്.
Kerala
ഇടുക്കി: വാഗമണ്ണിന് സമീപം ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപെടുത്തി.തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ.എസ്.നായരാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.
അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. തൊടുപുഴ ,മൂലമറ്റം യൂണിറ്റുകളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ സ്ഥലത്ത് വീണ് മരിച്ചിരുന്നു.